Friday, February 17, 2017

സ്നേഹപൂർവ്വം...


request of government school

സർ / മാഡം,
താങ്കളും ഒരിക്കൽ ഈ സ്കൂളിലെ വിദ്യാർത്ഥി ആയിരുന്നല്ലോ...എത്ര തിരക്കിലായാലും ബാല്യത്തിന്റെ മാധു ര്യമോലുന്ന ആ ഓർമകളും പുളിമരത്തണലും നമ്മെ വിട്ടു പോകുമോ..? 115 വയസ്സ് പിന്നിടുന്ന അക്ഷര മുത്തശ്ശിയുടെ മടിത്തട്ടിൽ പിച്ച വച്ച് അക്ഷരലോകത്തെക്ക് പറന്നുയർന്ന എത്രയെത്ര തലമുറകൾ...
പറഞ്ഞു വന്നത് അറിയാമല്ലോ...
ആധുനികതയുടെ വർണപ്പകിട്ടിൽ ആർഭാടങ്ങളോട് പൊരുതുവാൻ ഈ അക്ഷരമുത്തശ്ശി വല്ലാതെ കഷ്ട്ടപ്പെടുകയാണ്. ആദ്യയനം എത്രതന്നെ നന്നായാലും, അതുമാത്രം പോരല്ലോ...
ബുദ്ധിമുട്ടുകൾ മനസ്സിലാക്കി ബഹു. രാജ്യസഭ എം.പി. കുട്ടികളുടെ യാത്ര ക്ലേശം പരിഹരിക്കുന്നതിനായി എം.പി. ഫണ്ടിൽ നിന്നൊരു ബസ് വാങ്ങി നൽകുകയുണ്ടായി. എന്നാൽ അത് നിലനിർത്തിപോരുന്നതിനു ഏറെ കടമ്പകൾ ബാക്കിയാണ്. ആവർത്തന ചെലവുകൾ, ഭൗതീക സാഹചര്യങ്ങളുടെ മെച്ചപ്പെടുത്തൽ; പരിമിതികൾ ഏറെയാണ്‌. കാലിടറുംപോഴാണ് കൈത്താങ്ങ്‌ ആവശ്യമായി വരുന്നത്. വീണു പോയിട്ട് നോമ്പരപ്പെട്ടിട്ടു കാര്യമില്ലല്ലോ. മതേതരത്വത്തിൽ അധിഷ്ട്ടിതമായ വിദ്യാഭ്യാസ സംസ്കാരം നിലനിർത്തേണ്ടത് ഇനിയും നന്മ കൈവിടാതൊരു നാടിന്റെ ആവശ്യമാണ്. ആയതിനാൽ സഹായിക്കും എന്ന പ്രതീക്ഷയോടെ...
നിങ്ങളുടെ അക്ഷരമുത്തശ്ശി.
Share:

0 comments:

Post a Comment